എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് രാഖി സാവന്ത്. മുന്‍ ഭര്‍ത്താവിനെ ആദില്‍ ദുറാനിയെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ കുളിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് വിറ്റുവെന്ന ആരോപണവും രാഖി ഉയര്‍ത്തിയിരുന്നു. ഒരു അവാര്‍ഡ് ചടങ്ങിനെത്തിയ രാഖിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചുവപ്പു നിറത്തിലുള്ള ഒരു അബായ (മുസ്ലീം സ്ത്രീകളുടെ പരമ്പരാഗത വേഷം) ധരിച്ചാണ് രാഖി എത്തിയത്. അവാര്‍ഡുമായി പുറത്തെത്തിയ രാഖി അവിടെയുള്ള പുരുഷന്മാരോടെല്ലാം മാറി നില്ക്കാന് ആവശ്യപ്പെട്ടിരുന്നു.
”പുരുഷന്മാരേ, നിങ്ങള്‍ എന്റെ അടുത്തേക്ക് വരരുത്. ഈ ട്രോഫി അല്‍പ്പം ഭാരമുള്ളതാണ്. ഈ ട്രോഫികൊണ്ട് അടികിട്ടിയാല്‍ അത് നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ല. ഇത് സണ്ണി ഡിയോളിന്റെ കയ്യല്ല, ഇത് സ്ത്രീ ശക്തിക്കുള്ള അവാര്‍ഡാണ്” എന്നാണ് രാഖി പറഞ്ഞത്.
രാഖിയുടെ വിഡിയോയ്ക്ക് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നുണ്ട്. ഇതെല്ലാം ഡ്രാമയാണെന്നാണ് പലരും പറയുന്നത്. തന്റെ ആദ്യ ഉംറ നിര്‍വഹിച്ച ശേഷം അടുത്തിടെയാണ് രാഖി തിരിച്ചെത്തിയത്. രാഖിയുടെ വീഡിയോയ്ക്ക് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നുണ്ട്.
Read more
ഇതെല്ലാം ഡ്രാമയാണ് എന്നാണ് പലരും പറയുന്നത്. തന്റെ ആദ്യ ഉംറ നിര്‍വഹിച്ച ശേഷം അടുത്തിടെയാണ് രാഖി തിരിച്ചെത്തിയത്. ആദില്‍ ഖാന് ദുറാനിയെ വിവാഹം കഴിക്കുന്ന സമയത്ത് രാഖി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേര് ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.