2008 നു ശേഷം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 50 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.
ഇത്തവണ മികച്ച സ്ക്വാഡായിട്ടാണ് ആർസിബിയുടെ വരവ്. ഐപിഎൽ തുടങ്ങിയിട്ട് 18 സീസൺ ആയിട്ടും ഇത് വരെയായി കപ്പ് നേടാൻ സാധികാത്ത ടീമാണ് ആർസിബി. എന്നാൽ ഇത്തവണ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് അവർ. ടീമിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ബെംഗളൂരു താരം എ ബി ഡിവില്ലിയേഴ്സ്.
എ ബി ഡിവില്ലിയേഴ്സ് പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ സീസണുകളിലും ആർസിബിക്ക് മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാൽ ടീമെന്ന നിലയിൽ ചില ഏകോപന പ്രശ്നങ്ങളുണ്ടായിരുന്നു, എന്നാൽ ഇതെല്ലാം ഇത്തവണ പരിഹരിക്കപ്പെട്ടു. ചെന്നൈയെ അവരുടെ മണ്ണിൽ വലിയ മാർജിനിൽ തോൽപ്പിച്ചതോടെ ആർസിബി തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്നും” എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.