വിവാഹം കഴിഞ്ഞതോടെ പകുതി ജീവിതം തീര്‍ന്നു, ഇനി എന്താണെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു..: രണ്‍ബീര്‍ കപൂര്‍

മകള്‍ റാഹ ജനിച്ചതിന് ശേഷമുള്ള തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍. നവംബര്‍ 6ന് ആണ് ആലിയ ഭട്ട്-രണ്‍ബീര്‍ ദമ്പതികള്‍ക്ക് റാഹ ജനിച്ചത്. വിവാഹം കഴിഞ്ഞതോടെ പകുതി ജീവിതം തീര്‍ന്നു ഇനി എന്താണ് ചെയ്യാനുള്ളത് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു താന്‍ എന്നാണ് രണ്‍ബീര്‍ പറയുന്നത്.

”വിവാഹം കഴിഞ്ഞു, ഇനി എന്താണ്? പകുതി ജീവിതം തീര്‍ന്നുവെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ എന്റെ ഭാര്യയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ മകള്‍ റാഹ ജനിച്ചപ്പോള്‍, വ്യത്യസ്തമായൊരു വികാരമാണ് ഉണ്ടായത്. ഒരു വ്യത്യസ്തമായ വികാരം ഉണ്ടായി.”

”ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല. വീട്ടില്‍ തന്നെയിരുന്ന് മകളോടൊപ്പം കുറേ നേരം ചിലവിടണമെന്ന് തോന്നി. ഈ ലോകത്തിലെ ഏറ്റവും മികച്ച വികാരമാണത്. അത് പറഞ്ഞ് തരാന്‍ സാധിക്കില്ല” എന്നാണ് രണ്‍ബീര്‍ പറയുന്നത്.

Read more

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ 14ന് ആയിരുന്നു രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം. അതേസമയം, ‘തു ജൂത്തി മേ മക്കാര്‍’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.