നഗ്നനായി രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ

വ്യത്യസ്ത വസ്ത്രങ്ങളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന ബോളിവുഡ് താരമാണ് രൺവീർ സിംഗ്. സോഷ്യൽ മീഡിയയിൽ സജീജ്ജീവമായ നടൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് നടൻ പോസ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക രൺവീറിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

”എനിക്ക് വളരെ നഗ്നമായ ഒരു ആത്മാവുണ്ട്. ഫിസിക്കലി നഗ്നനാവുന്നതിൽ എനിക്ക് പ്രശ്‌നമില്ല. കാണുന്നവർക്ക് അത് അരോചകമായിരിക്കും പക്ഷേ ഞാൻ അതിൽ കംഫർട്ടബിൽ ആണെന്നാണ്” രൺവീൽ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.


രൺവീറിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ താരത്തെ അഭിനന്ദിച്ചു. എന്നാൽ മറ്റ് ചിലർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളുമാണ് പങ്കുവയ്ക്കുന്നത്.

Read more

ഫാഷൻ ഐക്കൺ കൂടിയായ രൺവീർ ഇതിന് മുൻപും യൂണിക്ക് ഫോട്ടോഷൂട്ടുകൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്