സൂര്യവന്‍ശി എന്ന ചിത്രത്തിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അവതാരകനോട് പൊട്ടിത്തെറിച്ച് ബോളിവുഡ് സംവിധായകന്‍ രോഹിത്ത് ഷെട്ടി. ഏറ്റവും പുതിയ ചിത്രമായ സൂര്യവംന്‍ശിയില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത് ഒരു മുസ്ലിം കഥാപാത്രമാണ്. അഭിമുഖത്തില്‍ നല്ല മുസ്ലിം ചീത്ത മുസ്ലിം എന്ന പരാമര്‍ശമാണ് രോഹിത് ഷെട്ടിയെ പ്രകോപിപ്പിച്ചത്.
എന്റെ മൂന്‍ ചിത്രങ്ങളില്‍ മൂന്നിലും പ്രതിനായക വേഷത്തിലെത്തിയ കഥാപാത്രങ്ങള്‍ ഹിന്ദു വിശ്വാസികളായിരുന്നു. എന്തുകൊണ്ട് അപ്പോള്‍ ഈ ചോദ്യം ചോദിച്ചില്ല എന്നായിരുന്നു രോഹിത് ഷെട്ടിയുടെ മറുചോദ്യം. സിംഗം, സിംഗം റിട്ടേണ്‍, സിംബാവ എന്നീ മൂന്ന് ചിത്രങ്ങളിലും ഹിന്ദു ആള്‍ദൈവം ആയിരുന്നു വില്ലന്‍. അന്ന് ചോദിക്കാത്ത ചോദ്യം എന്തിനാണ് ഇപ്പോള്‍ ഒരു പ്രശ്നമായി ഉന്നയിക്കുന്നത്.
പാകിസ്ഥാന്‍ തീവ്രവാദത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്ന ആള്‍ ഏത് ജാതിയില്‍ ആയിരിക്കാനാണ് സാദ്ധ്യത? ഞങ്ങള്‍ ജാതിയെ അല്ല അവിടെ എടുത്ത് കാട്ടിയത്. ഓരോ സിനിമ ചെയ്യുമ്പോഴും അത്യന്തമായി ഒരു ലക്ഷ്യമുണ്ട്. നല്ലതും ചീത്തയും ആയ ആള്‍ക്കാരെ എന്തിനാണ് ജാതിയുടെ പേരില്‍ ബന്ധിപ്പിയ്ക്കുന്നത്- രോഹിത് ഷെട്ടി ചോദിച്ചു.
Read more
മുംബൈയില്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന ഒരു കൂട്ടം തീവ്രവാദികളുടെ കഥയാണ് സൂര്യവന്‍ശി എന്ന ചിത്രത്തില്‍ പറയുന്നത്. അക്ഷയ് കുമാറും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗണും രണ്‍വിര്‍ സിംഗും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.