ഷൂട്ടിംഗിനിടെ സഞ്ജയ് ദത്തിന് പരിക്ക്; അപകടം ബോംബ് സ്‌ഫോടനം ചിത്രീകരിക്കുന്നതിനിടെ

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. കന്നഡ ചിത്രം ‘കെഡി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ താരത്തിന്റെ കൈയ്ക്കും മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി വെച്ചു. ബംഗളൂരു മഗഡി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പരിക്കില്‍ നിന്ന് സഞ്ജയ് ദത്ത് സുഖം പ്രാപിക്കുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഫൈറ്റ് മാസ്റ്റര്‍ ഡോക്ടര്‍ രവി വര്‍മയാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യുന്നത്.

Read more

‘കെജിഎഫി’ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി. ധ്രുവ് സര്‍ജ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ശില്‍പ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.