മക്കയില്‍ ഉംറ നിര്‍വ്വഹിക്കാനെത്തി ഷാരൂഖ് ഖാന്‍; വീഡിയോ

മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ഷാരൂഖ് ഖാന്‍. ഉംറ വസ്ത്രം ധരിച്ച് താരം പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഡന്‍കി’ എന്ന സിനിമയുടെ ഷൂട്ടിംഗിനായി സൗദി അറേബ്യയില്‍ എത്തിയപ്പോഴാണ് ഷാരൂഖ് മക്കയില്‍ എത്തി ഉംറ നിര്‍വ്വഹിച്ചത്.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡന്‍കി. സിനിമയുടെ ഷൂട്ടിംഗ് ബുധനാഴ്ച പൂര്‍ത്തിയാക്കുമെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചിട്ടുണ്ട്. സൗദിയിലെ മനോഹരമായ ലൊക്കേഷനുകള്‍ക്കും ആതിഥ്യമര്യാദയ്ക്കും സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

”സൗദിയില്‍ ഡന്‍കിയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല. ഇത്രയും മനോഹരമായ സ്ഥലങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി. രാജു സാറിനും മറ്റ് അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…”

”നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ വലിയ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. തപ്സി പന്നുവാണ് ഡന്‍കിയില്‍ നായികയായി എത്തുന്നത്. ചിത്രം 2023 ല്‍ തിയേറ്ററുകളില്‍ എത്തും. അതേസമയം, ‘പത്താന്‍’, ‘ജവാന്‍’ എന്നീ സിനിമകളും ഷാരൂഖിന്റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

View this post on Instagram

A post shared by Samina ✨ (@srkssamina)

Read more