കോടികളുടെ പ്രതിഫലമല്ല പ്രേക്ഷകരുടെ സ്‌നേഹം മാത്രമാണ് ലക്ഷ്യമെന്ന് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ സിനിമയുടെ വിജയാഘോഷത്തെ തുടര്‍ന്നാണ് ഷാരൂഖ് സംസാരിച്ചത്. സിനിമയിലെ സംഭാഷണങ്ങള്‍ ആരെയും മുറിവേല്‍പ്പിക്കാനല്ല ആസ്വാദനം ലക്ഷ്യമാക്കി മാത്രമുള്ളതാണ്. സാഹോദര്യമാണ് സിനിമയുടെ വിജയശില്‍പി എന്നാണ് ഷാരൂഖ് പറയുന്നത്.
സിനിമ ഏതു ഭാഷയില്‍ ആയാലും ആര് ചെയ്താലും അത് സാഹോദര്യവും സ്‌നേഹവും ദയയും പകരുന്നതാകണം. സിനിമയിലെ കഥാപാത്രം വില്ലനോ ദുഷ്ടനോ ആരോ ആകട്ടെ പക്ഷേ ആ കഥാപാത്രം അഭിനയിക്കുന്ന നടന്‍ അല്ലെങ്കില്‍ നടി മോശക്കാരാകുന്നില്ല.
അയാളുടെ സ്വഭാവമല്ല സിനിമയില്‍ കാണുന്നത്. ഞാന്‍, ജോണ്‍, ദീപിക തുടങ്ങി എല്ലാ താരങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് സിനിമ ചെയ്യുന്നത്. സിനിമയില്‍ ഞങ്ങള്‍ പറയുന്ന സംഭാഷണം ആരെയും മുറിവേല്‍പ്പിക്കാനല്ല മറിച്ച് പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ മാത്രമുള്ളതാണ്.
തമാശയ്‌ക്കോ ആസ്വാദനത്തിനോ വേണ്ടി സിനിമയില്‍ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നെങ്കില്‍ അത് ഗൗരവതരമായി എടുക്കരുത്. അമര്‍ അക്ബര്‍ ആന്റണി ഒരുമിച്ച് ചേരുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. ദീപിക അമറും ഞാന്‍ അക്ബറും ജോണ്‍ ഏബ്രഹാം ആന്റണിയും ആയപ്പോഴാണ് പഠാന്‍ വിജയമായി മാറിയത്.
Read more
ഞങ്ങള്‍ പേക്ഷകരെ സ്‌നേഹിക്കുന്നു. അതുപോലെ പ്രേക്ഷകരും തിരിച്ചു ഞങ്ങളെ സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ കോടികളുടെ കണക്ക് പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം. പ്രേക്ഷകരുടെ സ്‌നേഹത്തേക്കാള്‍ വലിയ പ്രതിഫലവും വിജയവുമില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.