സാരിയുടുത്ത് മനം മയക്കിയ സുന്ദരി, ശ്രീലക്ഷ്മി ഇനി രാം​ഗോപാൽ വർമ ചിത്രം 'സാരി'യിൽ നായിക; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് !

ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ് ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നു. ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ‘റ്റൂ മച്ച് ലവ് കാൻ ബി റൂ ഡേഞ്ചറസ്’ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. അഞ്ച് ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക.

അതേസമയം സിനിമയ്ക്കു വേണ്ടി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം​ഗോപാൽ വർമ വെളിപ്പെടുത്തി. ഇനിമുതൽ ആരാധ്യ ദേവി എന്നാകും ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റ​ഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ കണ്ട പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു കൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് വൈറലായിരുന്നു. മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ റീലുകളും ചിത്രങ്ങളും പങ്കുവച്ച സംവിധായകന്റെ എക്‌സ് പോസ്റ്റുകള്‍ നിമിഷ നേരം ഒക്ണ്ടാണ് വൈറലായത്.

ഹൈദരാബാദുള്ള ആര്‍ജിവിയുടെ ഡെന്‍ എന്ന ഓഫീസിൽ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാർത്തയായിരുന്നു. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കുചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്.

Read more

ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.