മോഹന്‍ലാലിന്റെ 'ദൃശ്യം 2' അല്ല ഹിന്ദിയില്‍, ഒരുപാട് മാറ്റങ്ങളുണ്ട്..; കഥയിലെ മാറ്റത്തെ കുറിച്ച് അജയ് ദേവ്ഗണ്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി പതിപ്പ് വരികയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മലയാള ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത് എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

ഒരുപാടു മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. കാണുമ്പോള്‍ ഒരു പുതിയ സിനിമയാണെന്ന് നിങ്ങള്‍ക്ക് തോന്നും. ദൃശ്യം 2വിന്റെ കഥ പൂര്‍ത്തിയാക്കാന്‍ ഏകദേശം 7 മാസത്തോളം വേണ്ടി വന്നു. ഒരുപാട് മറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് എന്നാണ് അജയ് ദേവ്ഗണ്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രത്തില്‍ നടന്‍ അക്ഷയ് ഖന്നയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. നടനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അജയ് ദേവ് ഗണ്‍ പങ്കുവച്ചിരുന്നു.

അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രം 2022 നവംബര്‍ 18 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. പിന്നാലെയാണ് ദൃശ്യം 2 അഭിഷേക് പതക് ഏറ്റെടുത്തത്.

Read more

‘വിജയ് സാല്‍ഗോന്‍കര്‍’എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.