പെണ്‍കുഞ്ഞിന്റെ അച്ഛനാകണം.. അന്ന് ആഗ്രഹം പറഞ്ഞു, ഇന്ന് അത് യാഥാര്‍ത്ഥ്യമായി; സന്തോഷം പങ്കുവച്ച് വരുണ്‍ ധവാന്‍

ബോളിവുഡ് താരം വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും പെണ്‍കുഞ്ഞ് ജനിച്ചു. വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാന്‍ ആണ് ഈ വിവരം അറിയിച്ചത്. തന്റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വരുണ്‍ ധവാന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ വരുണ്‍ മുമ്പൊരിക്കല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനാകണം എന്ന് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

കരണ്‍ ജോഹറുടെ കോഫി വിത്ത് കരണ്‍ ഷോയില്‍ ആയിരുന്നു വരുണ്‍ സംസാരിച്ചത്. ”വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്റെ മാതാപിതാക്കള്‍ വളരെ ഉറച്ച ദാമ്പത്യബന്ധം പുലര്‍ത്തുന്നവരാണ്. എനിക്കും വിവാഹം ചെയ്യണം. എനിക്ക് കുഞ്ഞുങ്ങള്‍ വേണം. എനിക്കൊരു പെണ്‍കുഞ്ഞ് വേണം.”

View this post on Instagram

A post shared by VarunDhawan (@varundvn)

”കുഞ്ഞുങ്ങളെ എനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് എനിക്കും വേണം” എന്നായിരുന്നു വരുണ്‍ പറഞ്ഞത്. അതേസമയം, 2021ല്‍ ആയിരുന്നു വരുണും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാലും വിവാഹിതരായത്. സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരും വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തത്.

അതേസമയം, ‘ബേബി ജോണ്‍’, ‘സണ്ണി സന്‍സ്‌കാരി കി തുള്‍സി കുമാരി’ എന്നീ ചിത്രങ്ങളാണ് വരുണ്‍ ധവാന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ബവാല്‍’ എന്ന ചിത്രമായിരുന്നു വരുണിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ബോളിവുഡില്‍ നടനായി അരങ്ങേറ്റം കുറിച്ചത്.