ബോളിവുഡ് താരം ബിപാഷ ബസുവിന്റെ സിനിമകള്‍ പോലെ തന്നെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ജോണ്‍ എബ്രഹാം തുടങ്ങി വിവാഹത്തിന് മുമ്പ് അഞ്ചോളം പ്രണയങ്ങള്‍ താരത്തിന് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിപാഷയും ഫുട്‌ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയും ചുംബിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു.
2007ല്‍ ആയിരുന്നു റൊണാള്‍ഡോയും ബിപാഷയും ചുംബിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്. ഫോട്ടോ വ്യാപകമായി പ്രണയിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴുള്ള ഇരുവരുടേയും ചിത്രമായിരുന്നു അത്.
ആ സംഭവത്തെ കുറിച്ച് ബിപാഷ പിന്നീട് തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവന്റിന് ശേഷം തങ്ങള്‍ ക്ലബ്ബിംഗിന് പോയി. അത് അതിശയകരമായിരുന്നു. അദ്ദേഹം വളരെ ക്യൂട്ട് ആണ്. അദ്ദേഹം തന്നോട് താനും ക്യൂട്ട് ആണെന്ന് പറഞ്ഞപ്പോള്‍ അതിശയം തോന്നി.
അദ്ദേഹം ഇപ്പോള്‍ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങള്‍ക്കും തന്നെ ക്ഷണിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു ബിപാഷ പറഞ്ഞത്. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ജോണ്‍ എബ്രഹാമുമായി ബിപാഷ പ്രണയത്തിലായിരുന്നു.
Read more
ഫോട്ടോ കൂടി പുറത്തുവന്നതോടെ ജോണ്‍ അസ്വസ്ഥനായിരുന്നു. ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിരിയുകയും ചെയ്തു. ആ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം 2014ല്‍ ആണ് ജോണ്‍ എബ്രഹാം പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്തത്. നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആണ് ബിപാഷ ഭര്‍ത്താവ്. 2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം.