മകള്‍ക്ക് പേരിട്ട് ആലിയയും രണ്‍ബീറും

ആലിയ-രണ്‍ബീര്‍ കപൂര്‍ ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു. മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രം സഹിതം ഇന്‍സ്റ്റാഗ്രാം വഴിയാണ് ആലിയ പേരും പങ്കുവച്ചത്. റാഹ എന്നാണ് ആലിയയും രണ്‍ബീറും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. രണ്‍ബീറിന്റെ അമ്മയായ നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പറയുന്നുണ്ട്.

റാഹ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണെന്നും മനോഹരമായ നിരവധി അര്‍ഥങ്ങള്‍ ആ പേരിനുണ്ടെന്നും ആലിയ പറയുന്നു. വിവിധ ഭാഷകളില്‍ റാഹ എന്ന പേരിന്റെ അര്‍ഥവും ആലിയ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

സ്വാഹിലിയില്‍ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയില്‍ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അര്‍ഥമുണ്ടെന്ന് ആലിയ പറയുന്നു.
നവംബര്‍ 6-നായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

Read more

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. ‘-എന്ന കുറിപ്പോടെയാണ് മകള്‍ ജനിച്ച വിവരം ആലിയ പങ്കുവെച്ചത്.