'ശ്ശോ എനിക്ക് വയ്യ'; ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സന്തോഷം പങ്കുവെച്ച് അഭയ, സോഷ്യല്‍ മീഡിയില്‍ നിന്ന് അണ്‍ഫോളോ ചെയ്തു

മുന്‍ കാമുകന്‍ ഗോപിസുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഗായികയായ അഭയ ഹിരണ്‍മയി. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ ഹിരണ്‍മയി ആരാധകരുമായി പങ്കിട്ടത്. ‘ശോ, എനിക്ക് വയ്യ’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്.

അതിനിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും പരസ്പരം നിര്‍ത്തിയെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ഗോപിസുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇത്. പിറന്നാള്‍ ദിനമായ ഇന്ന് ഗോപി സുന്ദര്‍ അമൃതയ്ക്കും മകളോടുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

അതേസമയം, ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം വൈറലായതോടെ സംഗീത സംവിധായകന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെയാണ് അഭിയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ഏര്‍പ്പെട്ടത്.

ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്. അതേ സമയം ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)

Read more