നിങ്ങള്‍ എന്റെ ഇന്നലെയെ അവിസ്മരണീയമാക്കി, ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും; അഭയ ഹിരണ്‍മയി

സംഗീതനിശയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ഗായിക അഭയ ഹിരണ്‍മയി. ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഓര്‍മ്മകളെ എന്നും ഇങ്ങനെ കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു.

‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ സ്വയം ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’, അഭയ കുറിച്ചു.

സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ അഭയ ഒരു ലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ നന്ദിയറിയിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ ആരാധകര്‍ക്ക് മുന്നിലെത്തി. സംഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങള്‍.

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)

Read more