സംഗീതസംവിധായകന് ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടില്‍ ദുഖം പങ്കുവച്ച് അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് വിടപറഞ്ഞതെന്നുമാണ് അഭിരാമി തന്റെ പോസ്റ്റില്‍ പറയുന്നത്. അന്തരിച്ച തന്റെ പിതാവിനെ കൂടി അനുസ്മരിച്ചു കൊണ്ടാണ് അഭിരാമി സുരേഷിന്റെ കുറിപ്പ്.
”ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. നമ്മള്‍ എത്ര പരിശ്രമിച്ചാലും ആ വേദനയുടെ ആഴം പറഞ്ഞറിയിക്കാനാകില്ല. ലിവി അമ്മയുടെ വിയോഗ വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം ഞാന്‍ ഉണര്‍ന്നത്. ഞങ്ങളുടെ പഴയ ചാറ്റുകളിലൂടെ കണ്ണോടിക്കവെ ഒരു ചിത്രം കണ്ടു. അത് എന്നെ കൂടുതല്‍ ദുഃഖിതയാക്കി. ആ ചിത്രത്തില്‍ എനിക്ക് നഷ്ടപ്പെട്ട രണ്ട് മനോഹരമായ ആത്മാക്കളെ ഞാന്‍ കണ്ടു.”
”എന്റെ അച്ഛനും ലിവി അമ്മയും… ഈ ദുഃഖം വാക്കുകളിലൂടെ എങ്ങനെ പറഞ്ഞറിയിക്കാനാകും എന്ന് എനിക്ക് അറിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് നമ്മുടെ ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെയാണ്, ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരുഭാഗം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍, അവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ഭാഗമായി മാറി കാവല്‍മാലാഖമാരെ പോലെ നമ്മെ നോക്കുന്നുണ്ടെന്നും ഇത് ഓര്‍മിപ്പിക്കുന്നു.”
View this post on Instagram
”ഈ നഷ്ടത്തിന്റെ വേദന താങ്ങാന്‍ ചേട്ടനും അച്ഛനും ശക്തിയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിവി അമ്മ ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങളെ നോക്കുന്നുണ്ടാകും” എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു മരിച്ചത്. ഗോപി സുന്ദറിന്റെ കാമുകിമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷും കുറിപ്പുമായി എത്തിയിരുന്നു.