‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞതു മുതല്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് നടന്‍ ബൈജു ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍. എമ്പുരാന്‍ വേറെ ലെവല്‍ പടമാകും എന്നാണ് ബൈജു പറയുന്നത്.
”എന്നെ ഒരു നാലു ദിവസം മുമ്പ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയതാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ട്. വേറൊരു ലെവല്‍ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം. ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെ ആയിരിക്കുമല്ലോ.”
”ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കു അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ” എന്നാണ് ബൈജു പറയുന്നത്.
Read more
‘ലൂസിഫര്‍’ സിനിമയില്‍ ശ്രദ്ധ നേടിയൊരു കഥാപാത്രത്തെ ആയിരുന്നു ബൈജു അവതരിപ്പിച്ചത്. മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായി മികച്ച പ്രടനമായിരുന്നു നടന്റെത്. ‘ഒരു മര്യാദ വേണ്ടേ’ എന്ന ബൈജുവിന്റെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.