ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? തോറ്റ് കൊടുത്തതാണ്..: ബാല

ബാലയും യൂട്യൂബര്‍ ചെകുത്താനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടന്റെ മൊഴി എടുത്തു. ഇതിനിടെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ബാലയുടെ കോളിന്റെ റെക്കോര്‍ഡ് ആണ് സായ് പുറത്തുവിട്ടത്. ”പതിനേഴ് വയസില്‍ വരുമാനം ഇല്ലാത്തപ്പോള്‍ തുടങ്ങിതാണ് ചാരിറ്റി പ്രവര്‍ത്തനം കടമയല്ല സ്‌നേഹമാണ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ പോലും ഇങ്ങനെ ആരെയും സഹായിച്ചിട്ടില്ല. അതിനെ പറ്റിയൊക്കെ കുറ്റം പറഞ്ഞപ്പോള്‍ സങ്കടമായി” എന്ന് ബാല പറയുന്നുണ്ട്.

ചെകുത്താന്‍ പറഞ്ഞതില്‍ പലതും നുണയാണെന്നും ബാല പറയുന്നുണ്ട്. ഇതിനിടയില്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. ”ഇത്രയേറെ യുട്യൂബേഴ്‌സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?” എന്നാണ് സായിയോട് ബാല പറയുന്നത്.

Read more

താന്‍ ഒരിക്കല്‍ ചോദിച്ചുവെന്ന് സായ് പറഞ്ഞപ്പോള്‍, താന്‍ ഉത്തരം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ബാല തിരിക ചോദിച്ചത്. പിന്നാലെ ”ഞാന്‍ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റു കൊടുത്തതാണ്. ചില സമയം നമ്മള്‍ തോറ്റുകൊടുക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. അവര്‍ വിജയിക്കാന്‍ വേണ്ടിയാണ്” എന്നാണ് ബാല പറയുന്നത്.