ഞാന്‍ തണുത്തു വിറച്ച് ഇരിക്കുന്നത് അജിത് സാര്‍ ദൂരത്ത് നിന്നും കണ്ടിരുന്നു, അദ്ദേഹത്തിന് കണ്ടില്ലെന്ന് നടിക്കാമായിരുന്നു.. എന്നാല്‍ ഹീറ്റര്‍ വരെ എത്തിച്ചു: ധ്രുവന്‍

അജിത്തിനോളം സിമ്പിള്‍ ആയ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് നടന്‍ ധ്രുവന്‍. വലിമൈയില്‍ അജിത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ധ്രുവന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സെറ്റില്‍ തണുത്തു വിറച്ചിരുന്ന തനിക്ക് ഹീറ്റര്‍ വരെ എത്തിച്ചതിനെ കുറിച്ചും ധ്രുവന്‍ പറയുന്നു.

അജിത്ത് സാറിന്റെ ഒരു പടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. അത് അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ലല്ലോ. ഇത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ല. സെറ്റില്‍ എല്ലാവരെയും ഒരു പോലെയാണ് അദ്ദേഹം കാണുന്നത്.

എല്ലാവരും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തും. തന്നോടും വലിയ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഒരിക്കല്‍ ഹൈദരാബാദില്‍ വച്ച് ഷൂട്ടിംഗിനിടയില്‍ താന്‍ തണുത്തു വിറച്ച് ഇരിക്കുന്നത് അദ്ദേഹം വളരെ ദൂരത്തു നിന്നു കണ്ടു.

അദ്ദേഹം അസ്സിസ്റ്റന്റിനോട് പറഞ്ഞിട്ട് തനിക്ക് ചൂട് കാപ്പി കൊടുത്തുവിട്ടു. തനിക്ക് ഹീറ്ററും എത്തിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല കണ്ടില്ല എന്ന് നടിച്ചു പോയാല്‍ മതി. പക്ഷേ അദ്ദേഹം അങ്ങനെയല്ല വലിയൊരു മനുഷ്യസ്‌നേഹിയാണ്.

Read more

ജോലിക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യും. തനിക്ക് പോലും പേടിയാകുന്ന ബൈക് സ്റ്റണ്ടുകള്‍ അദ്ദേഹം ചെയ്യും. അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് ആ സീനുകള്‍ ഒക്കെ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട് എന്നാണ് ധ്രുവന്‍ പറയുന്നത്.