'ഇടതുപക്ഷത്തിന്റെ തോല്‍വി ഞെട്ടിച്ചു കളഞ്ഞു, കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയം തള്ളിക്കളഞ്ഞതില്‍ സന്തോഷം': വിനായകന്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന് നടന്‍ വിനായകന്‍. തിരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും മീഡിയവണുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു..

ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ആളുകള്‍ വിലയിരുത്തണം. ബിജെപി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്. വിനായകന്‍ പറയുന്നു.

Read more

തനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന “തൊട്ടപ്പന്‍” എന്ന ചിത്രമാണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ തൊട്ടപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്.