മമ്മൂക്ക എന്നോട് മാപ്പ് ചോദിച്ചു, ആ സിനിമയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ മറ്റൊരു സിനിമയില്‍ അവസരം: നടി അഞ്ജു പറയുന്നു

മമ്മൂട്ടിയുടെ മകളായും നായികയായും അഭിനയിച്ചിട്ടുള്ള താരമാണ് അഞ്ജു പ്രഭാകര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അഞ്ജു. ഇതിനിടെ മമ്മൂട്ടി തന്നോട് മാപ്പ് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ജോഷി സാര്‍, മമ്മൂക്ക, പൂര്‍ണിമ ആന്റി, പിന്നെ താനും ചെയ്ത സിനിമയാണ്. അതില്‍ താന്‍ മമ്മൂക്കയുടെ മകളായിരുന്നു. പിന്നെ തമിഴില്‍ മൂന്ന് സിനിമകള്‍ സൈന്‍ ചെയ്തു. ‘അഴകന്‍’ സിനിമയില്‍ മധുബാലയുടെ കഥാപാത്രം ചെയ്യാനിരുന്നത് താനായിരുന്നു. മമ്മൂക്കയായിരുന്നു നായകന്‍.

എന്നാല്‍ അവള്‍ ചെറിയ കുട്ടിയാണ്. മാച്ചാകില്ല, വേണ്ട എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ സിനിമ നഷ്ടമായി. ഭയങ്കര വിഷമമായിരുന്നു. കെ ബാലചന്ദ്രന്‍ സാറിനെ പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക തന്റെ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടതില്‍ വലിയ വിഷമമാണ്.

പിന്നെയാണ് ‘നീലഗിരി’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തുന്നത്. ഐവി ശശി സാറിന്റെ സിനിമയാണ്. ലൊക്കേഷനില്‍ മമ്മൂക്ക വന്നപ്പോള്‍ പോയി കണ്ടു. ‘സാര്‍ ഞാന്‍ അഞ്ജു ആണ്’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി. ‘എടീ നീ ഇത്രയ്ക്ക് വലുതായോ’ എന്ന് ചോദിച്ചു.

‘ഞാന്‍ വിചാരിച്ചു നീ ആ കൊച്ചുകുട്ടിയാണ് ഇപ്പോഴുമെന്ന്, ആ ഇമേജേ മനസിലുണ്ടായിരുന്നുള്ളൂ. ഞാന്‍ മാപ്പ് ചോദിക്കുകയാണ്, ഞാന്‍ പറഞ്ഞാണ് ആ സിനിമയില്‍ നീ വേണ്ട എന്ന് പറഞ്ഞത്. നിനക്കത് ചേരില്ലെന്ന് പറഞ്ഞതില്‍ സോറി. അതിന് പകരമായ നിന്നെ എന്റെ നായികയായി അഭിനയിപ്പിക്കും, ഞാന്‍ വാക്ക് തരുന്നു’ എന്ന് മമ്മൂക്ക പറഞ്ഞു.

Read more

അദ്ദേഹം ഉടനെ ജോഷി സാറിനെ വിളിച്ചു. അടുത്ത പടത്തില്‍ അഞ്ജുവാണ് നായികയെന്ന് പറഞ്ഞു. ഓണ്‍ ദ സ്പോട്ടിലാണ്. അവിടുത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ നേരെ തിരുവന്തപുരത്ത് ‘കൗരവര്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് വരികയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.