ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, അത് ജീവനെടുക്കും..; ഭാമയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. സ്ത്രീധനത്തെ കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ചുമെല്ലാം വിവരിച്ചു കൊണ്ടാണ് ഭാമയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് എന്ന് തുടങ്ങുന്നതാണ് ഭാമയുടെ പോസ്റ്റ്.

”വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍ ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്.”

”വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം” എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. അതേസമയം, 2020 ജനുവരിയില്‍ ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആയിരുന്നു വരന്‍.

ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കളയുകയും ചെയ്തിരുന്നു.

പിന്നീടാണ് കുറച്ചു നാളുകള്‍ക്ക് മുമ്പാണ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നായിരുന്നു ഭാമ പറഞ്ഞത്.

Read more