പതിമൂന്നാമത്തെ വാടക വീട്ടിലാണ് കുടുംബം ഇപ്പോള്‍, വിവാഹത്തിന് ധരിച്ച ആഭരണങ്ങള്‍ എന്തു ചെയ്തുവെന്ന് യുവ ചേട്ടന്‍ ചോദിച്ചിട്ടില്ല: മൃദുല വിജയ്

വിവാഹ ചിലവുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി മൃദുല വിജയ്. ജൂലൈ എട്ടിനായിരുന്നു മൃദുലയും നടന്‍ യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹത്തിന് അനാവശ്യ ചിലവ് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് മൃദുല വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്റെ അച്ഛന് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സമ്പാദ്യം കുറവായിരുന്നു. താന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ വാടക വീടുകളിലാണ്. ഇപ്പോള്‍ പതിമൂന്നാമത്തെ വാടക വീട്ടിലാണ് തന്റെ കുടുംബം കഴിയുന്നത്. ആ കഷ്ടപ്പാടണ് കണ്ടാണ് വളര്‍ന്നത്.

പതിനാറാമത്തെ വയസു മുതലാണ് കുടുംബ കാര്യവും തന്റെയും അനിയത്തിയുടേയും കാര്യമൊക്കെ താന്‍ ആലോചിച്ച് തുടങ്ങിയത്. അതോടെ അച്ഛനെ പോലെ തനിക്കും ടെന്‍ഷനായി. പതിനഞ്ചാം വയസ്സു മുതല്‍ സിനിമയില്‍ ശ്രദ്ധിച്ചു തുടങ്ങി.

ഒന്നുമാകാഞ്ഞതോടെ 19-ാം വയസില്‍ സീരിയലിലെത്തി. ആദ്യ സീരിയലില്‍ കിട്ടിയതുമുതല്‍ സ്വര്‍ണ്ണമായി അമ്മ ശേഖരിച്ചു.അതാണ് കല്യാണത്തിന് ഞാന്‍ ഉപയോഗിച്ചത്. കല്യാണത്തിന് ചിലവുകള്‍ താന്‍ സ്വയം കണ്ടെത്തുകയായിരുന്നു.

Read more

സ്ത്രീധനം ചോദിക്കാത്ത ഒരാളെ തനിക്ക് കിട്ടി. യുവ ചേട്ടന്‍ ഇന്നുവരെ അങ്ങനെയൊരു കാര്യമേ ചോദിച്ചിട്ടില്ല. താന്‍ വിവാഹത്തിന് ധരിച്ച ആഭരണങ്ങള്‍ എന്തു ചെയ്തു, എവിടെയാണത് എന്നു പോലും യുവ ചേട്ടനോ ചേട്ടന്റെ വീട്ടുകാരോ തിരക്കിയിട്ടില്ലെന്നും മൃദുല പറയുന്നു.