'നാഷണല്‍ മീഡിയയില്‍ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല'; റോഷനുമായുള്ള ഡേറ്റിംങ്ങിനെ കുറിച്ച് പ്രിയ വാര്യര്‍

“ഒരു അഡാറ് ലവ്” എന്ന ആദ്യ സിനിമക്ക് പിന്നാലെ നടി പ്രിയ വാര്യരും നടന്‍ റോഷനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരങ്ങള്‍ ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം പ്രിയ വാര്യര്‍ നല്‍കിയ ഒരഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പരാമര്‍ശം നടത്തിയിരിക്കുകയാണ്. പ്രിയയും റോഷനും ഡേറ്റിങ്ങിലാണോ എന്ന ചോദ്യം കേട്ടപ്പോള്‍ തന്നെ “”എന്താണ് ഇത്ര നേരമായിട്ടും ഈ ചോദ്യം വരാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു”” എന്ന് താരം പറഞ്ഞു. “”നാഷണല്‍ മീഡിയയില്‍ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ”” എന്നായിരുന്നു പ്രിയയുടെ മറുപടി.

Read more

അഡാറ് ലവ്വിന് ശേഷം ആദ്യ ബോളിവുഡ് ചിത്രമായ “ശ്രീദേവി ബംഗ്ലാവ്”ന്റെ തിരക്കിലാണ് പ്രിയ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാതായും ഏപ്രിലില്‍ റിലീസിനെത്തുമെന്നും താരം വ്യക്തമാക്കി. മലയാളത്തില്‍ മറ്റൊരു സിനിമ ചെയ്യാത്തതിന്റെ കാരണം അത് വലിയൊരു മടങ്ങിവരവാകണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.