ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രത്തില്‍ പ്രണവിന്റെ നായികയായി സിനിമയില്‍ എത്തിയ താരമാണ് റേച്ചല്‍ ഡേവിഡ്. കാവല്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. റേച്ചല്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ റേച്ചല്‍ അവതരിപ്പിച്ചത്. കാവലിനായി താന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.
2019ല്‍ ആണ് കാവലിലേക്ക് വിളിക്കുന്നത്. കൊച്ചിയില്‍ എത്തി കഥ കേട്ട് ഓക്കേ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സുരേഷ് ഗോപി സര്‍ ആണ് തന്നെ ഈ സിനിമയിലേക്ക് ശിപാര്‍ശ ചെയ്തതെന്ന്. അദ്ദേഹത്തിന് തന്റെ ആദ്യ ചിത്രം ഇഷ്ടപ്പെട്ടിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. താന്‍ എന്താണോ അതിന്റെ വിപരീതമാണ് റേച്ചല്‍.
ബംഗ്ലൂരുവില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കേരളത്തിലെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ല. റേച്ചല്‍ ആണെങ്കില്‍ പുറംലോകത്തെ കുറിച്ച് ഒന്നും അറിയാത്ത മലയോര ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി. കഥാപാത്രത്തെപ്പറ്റി പഠിക്കാന്‍ താന്‍ കട്ടപ്പനയില്‍ പോയി താമസിച്ചു. അവിടെയുള്ള കുടുംബത്തിനോടൊപ്പം പത്തു ദിവസം താമസിച്ചിരുന്നു. അവിടെ രണ്ടു ചേച്ചിമാരുണ്ടായിരുന്നു.
അവരോടൊപ്പം വീട്ടുജോലികളെല്ലാം ചെയ്തു, അടുത്ത വീടുകളില്‍ പാല് കൊടുക്കാന്‍ പോയി. മുറ്റമടിച്ചു, പാത്രം കഴുകി, ആഹാരം ഉണ്ടാക്കാന്‍ പഠിച്ചു. രാവിലെ പള്ളിയില്‍ പോയി. വസ്ത്രങ്ങള്‍ നനച്ചു, അവരുടെ വസ്ത്രങ്ങള്‍ ധരിച്ചു. അങ്ങനെ അവരുടെ ഒരു കുട്ടിയായി അവിടെ ജീവിച്ചു. ആ വീട്ടിലെ അമ്മ തയ്യല്‍ ജോലി ചെയ്യുന്ന ആളാണ്.
അവരുടെ രീതികളും കണ്ടു മനസ്സിസസസസസസസസസസസസസസസസസസസ.യ.,സസസസസ ലാക്കി അങ്ങനെയാണ് താന്‍ റേച്ചല്‍ ആയി മാറിയത്. തങ്ങള്‍ താമസിച്ച ഉടുമ്പന്‍ചോല വളരെ ചെറിയ ഒരു സ്ഥലമാണ്. പല സ്ഥലങ്ങളിലും വൈദ്യുതിയോ മൊബൈല്‍ കണക്ഷനോ ഇല്ല. ഭയങ്കര തണുപ്പായിരുന്നു അവിടെ. രാവിലെ എഴുന്നേറ്റു നടക്കാന്‍ പോകുമായിരുന്നു.
Read more
അവരോടൊപ്പം ഒരു വിവാഹത്തിനും ഒരു മരണാനന്തര ചടങ്ങിനും പങ്കെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങളായിരുന്നു അത്. ആ പത്തു ദിവസം കൊണ്ട് ജീവിതം ഒരുപാടു പഠിച്ചുവെന്നും റേച്ചല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.