ഒരു സിനിമ റിലീസ് ആവുന്നതും അതുമായി ബന്ധപ്പെട്ട അഭിപ്രായം പങ്കുവെക്കുന്നതും എപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഓരോ സമയത്തും സിനിമ റിവ്യൂവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ താരങ്ങളും സംവിധായകരുമടക്കം നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ നിരൂപണത്തെ പറ്റി സംസാരിക്കുകയാണ് പഴയ താരം രഞ്ജിനി. സിനിമ നിരൂപകരെ നിരോധിക്കണമെന്നും അവർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് എത്താത്തതെന്നും രഞ്ജിനി പറയുന്നു.
“ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെൻഷനിലൂടെയാണ് നമ്മൾ പോവുന്നത്. ഓരോ ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിയുമ്പോഴും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. ഇപ്പോൾ എല്ലാം ഡിജിറ്റലായി. അതുകൊണ്ട് തന്നെ അതിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ഓൺലൈനിൽ ക്രിട്ടിക്സ് വരുന്നുണ്ട്. അനാവശ്യമായി ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകൾ തിയേറ്ററുകളിൽ പോവാത്തത്.
Read more
ഇത് ഒരുപാട് ആളുകളുടെ ജീവിതമാർഗമാണ്. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മൾ തടയേണ്ടത്. ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം. ഒരു പത്ത് ദിവസം കഴിഞ്ഞ് അവർ സിനിമയെ കുറിച്ച് വിമർശിച്ചോട്ടെ. ആദ്യം പടം ഓടട്ടെ, കളക്ഷൻ വരട്ടെ, ഒടിടി അല്ല കാരണം. ഇവരാണ് പ്രശ്നം. ഇത് ബാൻ ചെയ്താൽ എല്ലാം ശരിയാകും.” മനോരമ ന്യൂസിന്റെ കോൺക്ലേവിൽ വെച്ചായിരുന്നു രഞ്ജിനി ഇങ്ങനെ പറഞ്ഞത്