ഡോര്‍ ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും, മലയാളത്തില്‍ നിന്നും പ്രതിഫലം പോലും ലഭിച്ചിരുന്നില്ല: സംയുക്ത മേനോന്‍

സിനിമയില്‍ തുടക്കകാലത്ത് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസുതുറന്ന് നടി സംയുക്ത മേനോന്‍. തുടക്കത്തില്‍ മലയാള സിനിമ ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. ഡോര്‍ പോലും ഇല്ലാത്ത വാഷ്‌റൂം കാണിച്ച് തരാറുണ്ട് എന്നാണ് സംയുക്ത പറയുന്നത്.

മലയാളത്തേക്കാള്‍ കൂടുതല്‍ ബഹുമാനം ലഭിക്കുന്ന സ്ഥലം തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളാണ്. തുടക്കത്തില്‍ മലയാള സിനിമ ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. തെലുങ്കില്‍ ഒപ്പം അഭിനയിക്കുന്ന നടനാണ് ആ സിനിമയ്ക്ക് അത്രയും ബ്രാന്‍ഡ് വാല്യു നല്‍കുന്നത്.

അതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രതിഫലം ലഭിക്കും. അതിനപ്പുറം എല്ലാ കാര്യങ്ങളിലും തുല്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ അത് ഇല്ല. തുടക്കകാലത്ത് ഷൂട്ടിംഗ് സെറ്റില്‍ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോര്‍ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും.

Read more

അന്ന് അതൊക്കെ ഓക്കേ ആയിരുന്നു. എന്നാല്‍, ഡോര്‍ പോലുമില്ലാത്ത വാഷ് റൂം ഓക്കേ അല്ലെന്ന് പിന്നീടാണ് മനസിലായത്. തുടക്കകാലത്ത് തനിക്ക് മര്യാദയ്ക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ല എന്നാണ് സംയുക്ത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.