'അമ്പടി ജിഞ്ചിന്നാക്കടി' എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയില്ല.. മേക്കപ്പ് ഇല്ലാതെയാണ് ആ സിനിമയില്‍ അഭിനയിച്ചത്: ഷീല

പ്രേംനസീറും ഷീലയും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഒരു കാലത്ത് മലയാളികളുടെ നായികാസങ്കല്‍പ്പം തന്നെ ഷീലയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളില്‍ താരം അതിഥിയായി എത്താറുണ്ട്.

സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ അതിഥിയായി എത്തിപ്പോള്‍ ഷീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രേംനസീറിനെ കുറിച്ചും ചെമ്മീന്‍ സിനിമയെ കുറിച്ചുമൊക്കെയാണ് ഷീല പറയുന്നത്. ”നസീര്‍ എന്റെ ഭര്‍ത്താവായിരുന്നു ആദ്യം, പിന്നെ മകനായും എത്തിയിട്ടുണ്ട്. ഒത്തിരി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.”

”ഞാന്‍ ചട്ടയും മുണ്ടും ഉടുത്ത് എത്ര സിനിമകളില്‍ അഭിനയിച്ചു എന്നറിയില്ല. ജിഞ്ചിന്നാക്ക ടി എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടോ” എന്നാണ് ഷീല ചോദിക്കുന്നത്. ചെമ്മീന്‍ സിനിമയില്‍ മേക്കപ്പില്ലാതെയാണ് അഭിനയിച്ചതെന്നും ഷീല പറയുന്നുണ്ട്.

”ചെമ്മീനില്‍ എനിക്ക് മേക്കപ്പ്മാനൊക്കെ ഉണ്ടായിരുന്നു. നിറയെ മേക്കപ്പൊക്കെ ഇടാറുണ്ടായിരുന്നു. അവര് നല്ല വെളുത്തയാളാണ്, എന്തിനാണ് മേക്കപ്പിട്ടത്, അത് കളയാന്‍ പറയൂ എന്നാണ് ക്യാമറാമാന്‍ പറഞ്ഞത്. ആദ്യം അത് മാറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മാറ്റി. മേക്കപ്പ് മാറ്റുമ്പോള്‍ എനിക്ക് സങ്കടമായിരുന്നു.”

Read more

”അങ്ങനെ പോയ ആദ്യത്തെ ഷോട്ടാണ് പെണ്ണാളേ പെണ്ണാളേ എന്നുള്ളത്. എന്റെ ചെറുപ്പത്തില്‍ അമ്മയും ചിറ്റമാരുമൊക്കെ സീക്രട്ടായാണ് രമണന്‍ വായിച്ചിരുന്നത്. പ്രണയമൊക്കെയുള്ളത് കൊണ്ട് ഞങ്ങളെ വായിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവസാനം അതേ ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചു” എന്നാണ് ഷീല പറയുന്നത്.