പത്ത് സാരി എടുക്കുമ്പോള്‍ തന്നെ കാശ് തീരും, പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് പലരും: ഉമ നായര്‍

സീരിയല്‍ താരങ്ങളുടെ ശമ്പളം എന്ന തലക്കെട്ടോടെ യൂട്യൂബ് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടു ഞെട്ടാറുണ്ട് നടി ഉമ നായര്‍. ചിലരൊക്കെ എഴുതുന്നത് കണ്ടാല്‍ ശരിക്കും ഞെട്ടല്‍ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല എന്നാണ് ഉമ പറയുന്നത്.

തോന്നിയതു പോലെ ശമ്പളം എഴുതുന്നത് ഒരു ട്രെന്‍ഡ് ആണെന്ന് തോന്നുന്നു. നമ്മുക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കോസ്റ്റ്യൂമിന് തന്നെ പോകും. പത്ത് സാരി എടുത്താല്‍ അതിനുള്ള ബ്ലൗസ് സ്റ്റിച്ച് ചെയ്യിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എടുക്കണം അങ്ങനെ എല്ലാം കൂടി നല്ല തുക ചിലവാകും.

എല്ലാത്തിന്റെയും കൂടി തുക കാല്‍ക്കുലേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു ഷെഡ്യൂള്‍ കഴിയുമ്പോള്‍ സങ്കടം വരും. അപ്പോള്‍ ചിലര്‍ ചോദിക്കും നിങ്ങള്‍ എന്തിനാണ് ഇതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതെന്ന്. അത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്. നമ്മുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോള്‍ കുറെ ബുദ്ധിമുട്ടേണ്ടി വരും.

ടെലിവിഷന്‍ മേഖലയില്‍ ഇപ്പോള്‍ 500 ആര്‍ട്ട്‌സിറ്റുകള്‍ ഉണ്ടെന്നു കരുതുക അതില്‍ 150 അല്ലെങ്കില്‍ 160 ആളുകള്‍ക്കെ സ്ഥിരമായി ജോലി ഉണ്ടെന്ന് പറയാന്‍ കഴിയൂ. ബാക്കി ഉള്ളവര്‍ ജോലി ഇല്ലാതെ ഇരിക്കുകയാണ്. ഇത് ആരെങ്കിലും അറിയുന്നുണ്ടോ, അല്ലെങ്കില്‍ ആര്‍ക്കൊക്കെ മനസിലാകുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകള്‍ പോലും ഇപ്പോഴും ജോലി ഇല്ലാതെ നടക്കുകയാണ്. പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് പലരും ഉള്ളത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയാണിത്. ഇതൊക്കെ നമ്മള്‍ ആരോട് പറയും. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നത്.

Read more

തുടര്‍ച്ചയായി ജോലി ഉണ്ടെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരു ആറ് മാസം വര്‍ക്ക് ഉണ്ടെങ്കില്‍ പിന്നെ ഒരു വര്‍ഷം വര്‍ക്ക് ഉണ്ടാവില്ല. ഇതൊക്കെ സാഹചര്യങ്ങളെ ആശ്രയിച്ചാണ്. കിട്ടിയാ കിട്ടി പോയാ പോയി എന്ന അവസ്ഥയാണ് എന്നാണ് ഉമ നായര്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്.