അമ്മ ഇത്രയും വലിയ പണക്കാരിയായിട്ടും സോപ്പ് വിറ്റ് കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ..; വിമര്‍ശകന് മറുപടിയുമായി ഐശ്വര്യ

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന കമന്റുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി നടി ഐശ്വര്യ ഭാസ്‌ക്കരന്‍. അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനോടാണ് ഐശ്വര്യ പ്രതികരിച്ചത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അവരെ കഷ്ടപ്പെടുത്തില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഐശ്വര്യ സോപ്പ് വിറ്റാണ് ജീവിക്കുന്നത്. തന്റെ ശരീരത്തെയും പ്രായത്തെയും സോപ്പ് കച്ചവടത്തെയുമെല്ലാം വിമര്‍ശിച്ചുകൊണ്ടുവരുന്ന കമന്റുകള്‍ക്ക് ചീത്ത വിളിച്ചുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്.

”ഞാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തു വന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മില്‍ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്ന് കരുതി പ്രായം അമ്പത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവില്‍ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കള്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കും.”

”ഞങ്ങളുടെ വീട്ടില്‍ പക്ഷേ അങ്ങനെയല്ല. വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങള്‍ കഷ്ടപ്പെടുത്താറില്ല. അമ്പത് വയസിന് മുകളിലായാല്‍ അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ മക്കള്‍ക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കില്‍ സ്വന്തം കാര്യമെങ്കിലും നോക്കാന്‍ പറ്റണം.”

Read more

”അതല്ലാതെ വയസ്സായിട്ടും അച്ഛനമ്മമാരുടെ നിഴലില്‍ കഴിയരുത്. ഇപ്പോള്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം” എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റ് എഴുതുന്നവര്‍ക്ക് മോശം രീതിയിലും ഐശ്വര്യ മറുപടി കൊടുക്കുന്നുണ്ട്. ചീത്ത പറയുമ്പോള്‍ ബീപ് സൗണ്ടും ഉപയോഗിക്കുന്നുണ്ട്.