'എന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ, അവർ സന്തോഷിക്കാറുണ്ട്'; തുറന്നുപറഞ്ഞ് അക്ഷയ് കുമാർ

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് ചിത്രം ‘സർഫിരാ’ തിയേറ്ററുകളിൽ ചലനം സൃഷ്ടിക്കാനാവാതെ കുഴങ്ങുന്നു. അക്ഷയ് കുമാർ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. അക്ഷയ് കുമാറിന്റെതായി അവസാനം പുറത്തിറങ്ങിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ എന്ന ചിത്രവും പരാജയമായിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമകൾ പരാജയപ്പെട്ടാൽ ഇൻഡസ്ട്രിയിലുള്ള ആളുകൾ അത് കണ്ട് സന്തോഷിക്കുമെന്നാണ് അക്ഷയ് കുമാർ പറയുന്നത്. ഒരു സിനിമ മികച്ചതാവാതെയിരുന്നാൽ നിർമ്മാതാവിനിന്റെ വേദന നടന്മാരുടേത് കൂടിയാവണം എന്നാണ് അക്ഷയ് കുമാർ പറയുന്നത്.

“നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ടാല്‍. ഇന്‍ട്രസ്ട്രിയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും. ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം വിജയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ ചിരിക്കാറുണ്ട്. സിനിമകൾ ഓടാത്തത് പല തവണ ഞാന്‍ കണ്ടതാണ്, എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകൾ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നതാണ് പ്രധാനം, അച്ഛൻ എന്നെയത് പഠിപ്പിച്ചിട്ടുണ്ട്.

ധാരാളം ആളുകൾ വന്ന് നിങ്ങൾക്ക് ഉപദേശം നൽകും, നിങ്ങൾ നിങ്ങളുടെ സ്വന്തം ബോധ്യം മാത്രം പിന്തുടർന്ന് നേരെ പോകുക. എപ്പോഴും ഒരു നിർമ്മാതാവിന്‍റെ ആളായി ഇരിക്കുക. ഒരു സിനിമ പ്രവർത്തിക്കാത്തപ്പോൾ നിന്‍മ്മാതാവിന്‍റെ വേദന നമ്മുടെത് കൂടിയാകണം.” എന്നാണ് ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞത്.