IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയലക്ഷ്യം 197 റൺസാണ്. എന്നാൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ.

ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് രോഹിത് ശർമ്മയെ ക്ലീൻ ബോൾഡ് ആക്കി. ഇതോടെ താരം വീണ്ടും നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ആദ്യ ഓവറിൽ അടുപ്പിച്ച് രണ്ട് ഫോറുകൾ അടിച്ചെങ്കിലും നിലയുറപ്പിക്കാൻ താരത്തിന് സാധിച്ചില്ല. 4 പന്തിൽ രണ്ട് ഫോർ അടക്കം 8 റൺസാണ് രോഹിതിന്റെ സംഭാവന.

ഗുജറാത്തിന് വേണ്ടി സായി സുദർശൻ (61) അർദ്ധ സെഞ്ച്വറി നേടി. കൂടാതെ ശുഭമന് ഗിൽ (38), ജോസ് ബട്ലർ (39) എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ മുംബൈക്കായി ഹാർദിക്‌ പാണ്ട്യ 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നേടി. ദീപക് ചഹാർ, ട്രെന്റ് ബോൾട്ട്, മുജീബ് റഹ്മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.