രണ്‍ബീറിന്റെ പോയകാലം എന്റെ വിഷയമല്ല: ആലിയ ഭട്ട്

ബോളിവുഡില്‍ ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം നീട്ടി കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ഈ അവസരത്തില്‍ ആലിയ ഭട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

രണ്‍ബീര്‍ കപൂറിനെയും അദ്ദേഹത്തിന്റെ മുന്‍കാല ബന്ധങ്ങളെയും കുറിച്ചാണ് ആലിയ ഭട്ട് സംസാരിച്ചത്. ‘എനിക്കും ഒരു ഭൂതകാലമുള്ളതിനാല്‍ രണ്‍ബീറിന്റെ ഭൂതകാലം എനിക്ക് ഒരിക്കലും പ്രശ്‌നമല്ല. രണ്‍ബീര്‍ ടഫ്ഫായിട്ടുള്ള വ്യക്തിയല്ല. വളരെ അധികം ലാളിത്യമുള്ള ഒരു വ്യക്തിയാണ്.

വളരെ നല്ല മനുഷ്യനാണ്. ഒരു നടന്‍ എന്ന നിലയില്‍, ഒരു വ്യക്തി എന്ന നിലയില്‍ എല്ലാം അവനെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നെക്കാള്‍ മികച്ച വ്യക്തി രണ്‍ബീറാണ്’ ആലിയ ഭട്ട് പറഞ്ഞു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായി ഡേറ്റിംഗ് നടത്തുന്നതിന് മുമ്പ് ആലിയയ്ക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നു

Read more

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും കുറച്ച് കാലം ഡേറ്റ് ചെയ്തിരുന്നു. ആലിയയും വരുണും തമ്മില്‍ ഡേറ്റിംഗിലാണെന്ന് ബോളിവുഡില്‍ ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.