അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷുമായുണ്ടായ ഗോസിപ്പില്‍ വ്യക്തത വരുത്തി നടി അനു ഇമ്മാനുവല്‍. ‘ഉര്‍വശിവോ രാക്ഷസിവോ’ എന്ന സിനിമയില്‍ അനുവും അല്ലു സിരിഷും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അല്ലു കുടുംബവുമായി നല്ല ബന്ധമാണ് നടിക്കുള്ളത്. ഇതിനിടെയാണ് ഗോസിപ്പ് വരുന്നത്.
സിനിമയുടെ പൂജാ ചടങ്ങുകള്‍ക്കിടെയാണ് താന്‍ ആദ്യമായി അവനെ കാണുന്നത്. അതിന് മുമ്പ് തനിക്ക് അറിയില്ലായിരുന്നു. തങ്ങള്‍ ഒരു കോഫി ഷോപ്പില്‍ വച്ച് കാണുകയും കഥാപാത്രങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. പെട്ടെന്നൊരു ദിവസം തങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു.
എവിടെ നിന്നാണ് ഈ ഗോസിപ്പ് തുടങ്ങിയതെന്ന് അറിയില്ല. ‘നാ പേര് സൂര്യ’ സിനിമയില്‍ അല്ലു അര്‍ജുനൊപ്പം പ്രവര്‍ത്തിച്ച ശേഷം അല്ലുവിന്റെ വീട്ടുകാരുമായി താന്‍ അടുത്തു. ഒരു ദിവസം അദ്ദേഹത്തിന്റെ പിതാവ് അല്ലു അരവിന്ദ് പോലും സിരിഷിനെയും തന്നെയും കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് ചോദിച്ചു.
തങ്ങള്‍ അതു പറഞ്ഞ് ചിരിച്ചു എന്നാണ് അനു ഇമ്മാനുവേല്‍ പറയുന്നത്. അല്ലു സിരിഷും അനുവും വേഷമിട്ട ഉര്‍വശിവോ രാക്ഷസിവോ ചിത്രം നവംബര്‍ 4ന് ആണ് തിയേറ്ററില്‍ എത്തിയത്. താരങ്ങളുടെ കെമിസ്ട്രിയെ പ്രശംസിച്ചാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
‘പ്യാര്‍ പ്രേമ കാതല്‍’ എന്ന തമിവ് ചിത്രത്തിന്റെ റീമേക്ക് ആണ് ഉര്‍വശിവോ രാക്ഷസിവോ. അതേസമയം, മലയാളത്തില്‍ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് അനു ഇമ്മാനുവല്‍. ‘സ്വപ്‌ന സഞ്ചാരി’ ആണ് ആദ്യ സിനിമ. തുടര്‍ന്ന് ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലൂടെ താരം നായികയായി അരങ്ങേറ്റം കുറിച്ചു.
Read more
പിന്നീട് താരം തെലുങ്ക് സിനിമയില്‍ സജീവമാവുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ‘മജ്‌നു’ ആണ് അനുവിന്റെ ആദ്യ തെലുങ്ക് സിനിമ. ‘തുപ്പരിവാലന്‍’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ‘രാവണാസുര’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.