'ഇന്ത്യ നിന്റെ തന്തയുടേതല്ല'; പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് അമല പോള്‍

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി വിമര്‍ശിച്ച് നടി അമല പോള്‍ രംഗത്ത്. “ഇന്ത്യ നിന്റെ തന്തയുടേതല്ല” എന്ന ചിത്രം ഇന്‍സ്റ്റാഗ്രം സ്റ്റോറിയായി പങ്കുവെച്ചാണ് അമല പോള്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ചായിരുന്നു അമലാ പോളിന്റെ സ്റ്റാറ്റസ്. ആഷിഖ് അബുവും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി സിനിമ താരങ്ങളാണ് രംഗത്ത് വന്നിട്ടുള്ളത്. പാര്‍വതി, തന്‍വി റാം, അനാര്‍ക്കലി, രജിഷ വിജയന്‍, സര്‍ജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്‌സിന്‍ പരാരി തുടങ്ങി സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സര്‍വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

Read more

ഹൃദയം കൊണ്ട് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പാര്‍വതി പറഞ്ഞു. ഡല്‍ഹി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സര്‍ജാനോ ഖാലിദ് കുറിച്ചു.