പേടിയാകുന്നു, അയാളുടെ ഉളളിൽ ഒരു ക്രിമിനലുണ്ട്; ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് അമ്പിളി ദേവി

ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും ആദിത്യനുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചാരണത്തിൽ കഴമ്പുണ്ടെന്ന വെളിപ്പെടുത്തലുമായി നടിയും നർത്തകിയുമായ അമ്പിളി ദേവി രംഗത്തെത്തിയതിന് പിന്നാലെ ആദിത്യനും മറുപടിയുമായി രംഗത്തെത്തിയിരുന്നു. അമ്പിളി ദേവിയുടെ ആരോപണങ്ങൾ തീർത്തും വ്യാജ ആരോപണങ്ങൾ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യൻ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ പ്രതികരണത്തോട് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അമ്പിളി ദേവിയും.

Read more

തനിക്ക് പേടിയാണ് എന്നും അയാളുടെ ഉള്ളിലാെരു ക്രിമിനൽ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. ഈ തുറന്നുപറച്ചിലിന് പിന്നാലെ തനിക്ക് നല്ല പേടിയുണ്ടെന്നും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നതെന്നും അമ്പിളി പറയുന്നു. അതങ്ങനെ അല്ല എന്നതിന് തെളിവ് തന്റെ പക്കൽ തന്നെയുണ്ടെന്നും നടി പ്രതികരിച്ചു.