ലാലേട്ടന് ഒഴികെ സിനിമയിലെ ട്വിസ്റ്റും ടേണും മറ്റ് പലര്‍ക്കും അറിയില്ലായിരുന്നു: അഞ്ജലി നായര്‍

“ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ അയല്‍ക്കാരിയായ സരിതയെ അവതരിപ്പിച്ച നടി അഞ്ജലി നായര്‍ക്ക് പ്രശംസകളാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

120ലേറെ സിനിമകളുടെ ഭാഗമായ അഞ്ജലിക്ക് ദൃശ്യം 2വിലെ പ്രകടനത്തിന് ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അഞ്ജലി. ഒരു കുടുംബം പോലെ ആഘോഷമായിരുന്നു സെറ്റിലെന്നാണ് അഞ്ജലി സമയം മലയാളത്തോട് പറയുന്നത്.

മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജിതേഷേട്ടനും ടീമുമൊക്കെ ഏറെ പാടുപെട്ടു. സിനിമയില്‍ തന്നെ കറുപ്പിക്കാനും ഷൂട്ട് കഴിയുമ്പോള്‍ എല്ലാം തേച്ചൊരച്ച് കളയാനും വലിയ പാടുപെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡമൊക്കെ പാലിച്ചായിരുന്നു ഷൂട്ട്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു.

Read more

അഭിനയിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്‌തോളൂ എന്ന് പറഞ്ഞു തരികയായിരുന്നു, ഓപ്പോസിറ്റ് നടക്കുന്നത് എന്തെന്ന് വലിയ ധാരണയില്ലായിരുന്നു, സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത് എന്നാണ് അഞ്ജലി പറയുന്നത്. അതേസമയം, റാം, പെന്‍ഡുലം, മരട് 357 എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.