'തിയേറ്ററിലെ തിരക്ക് കാരണം അന്ന് പെപ്പെയെ കാണാന്‍ പറ്റിയില്ല'; നവമിക്കുട്ടിയുടെ കത്തിന് മറുപടി നല്‍കി ആന്റണി വര്‍ഗീസ്

നടന്‍ ആന്റണി വര്‍ഗീസിന് ഒരു കുഞ്ഞാരാധിക അയച്ച കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘അജഗജാന്തരം’ സിനിമ കാണാന്‍ കൊല്ലം തിയേറ്ററില്‍ എത്തിയപ്പോള്‍ ആന്റണിയെ കണ്ടെന്നും എന്നാല്‍ തിരക്ക് കാരണം പരിചയപ്പെടാന്‍ സാധിച്ചില്ല എന്നുമാണ് കത്തില്‍ നവമി എന്ന മൂന്നാം ക്ലാസ്സുകാരി പറയുന്നത്. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് എന്നും പറയുന്നു. ഇതിനു മറുപടിയായി താരം നവമിയെ കാണാമെന്ന് അറിയിച്ചുകൊണ്ട് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

നവമിയുടെ കത്ത്

ഡിയര്‍ പെപ്പെ, ഞാന്‍ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയേറ്ററില്‍ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പെപ്പെയുടെ ഒരു കുഞ്ഞാരാധികയാണ്. ഞാന്‍ പെരുമണ്‍ എല്‍ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാര്‍ക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്‌നേഹത്തോടെ നവമി എസ് പിള്ള..

Read more

”ഇനി കൊല്ലം വരുമ്പോള്‍ നമുക്ക് എന്തായാലും കാണാം നവമിക്കുട്ടി” എന്ന് മറുപടി നല്‍കിയാണ് ആന്റണി ആ കത്ത് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തത്.