ഞങ്ങൾ തമ്മിൽ എടാ-പോടാ ബന്ധമാണ്, വിനു ലവ് ലെറ്ററിന്റെ ആശാൻ: അനു മോഹൻ

മലയാള സിനിമയിലെ അറിയപ്പെടുന്ന സഹോദരൻമാരാണ് വിനുമോഹനും അനു മോഹനും. പരമ്പര്യമായി സിനിമയിലെത്തിയ ഇരുവരും മുൻപ് നൽകിയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ഞങ്ങൾ തമ്മിൽ എടാ-പോടാ ബന്ധമാണെന്നാണ് മാനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറയുന്നത്.

കുട്ടിക്കാലം മുതൽ ഒന്നിച്ച് വളർന്നവരാണ് തങ്ങൾ ഇരുവരും അതുകൊണ്ട് തന്നെ സുഹൃത്തുക്കൾ പലരും കോമണാണ്. അതുകൊണ്ട് തന്നെ തങ്ങൾക്കിടയിൽ നില നിൽക്കുന്നത് ഇടയിൽ നില നിൽക്കുന്നത് സുഹൃത് ബന്ധമാണെന്നും ഇരുവരും പറഞ്ഞു. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് വിനു ലവ് ലെറ്ററിന്റെ ആശാനായിരുന്നെന്നാണ് അനു പറയുന്നത്.

നിരവധി പേർ കത്ത് കൊടുത്തിട്ടുണ്ടെന്നും താനാണ് അദ്ദേഹത്തിന്റെ കത്തുകൾ പൊക്കിയിരുന്നെന്നും അനു കൂട്ടിച്ചേർത്തു. പരസ്പരം സർപ്രെസ് നൽകുന്നവരാണ് അത്തരത്തിൽ താൻ വീട്ടുകാർക്ക് നൽകിയ സർപ്രെയിസായുന്നു തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞതെന്നും അനു പറഞ്ഞു.

Read more

അനുവാണ് തൻ്റെ എല്ലാ കാര്യത്തിനും കൂടെ നിന്നതെന്നും സഹോദരന് അപ്പുറം തൻ്റെ അടുത്ത സുഹൃത്ത് കൂടിയാണെന്നുമാണ് വിനു പറഞ്ഞത്.