നിങ്ങള്‍ വിവാഹം കഴിക്കുന്നത് കാണാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് ആന്റിമാരും അങ്കിളുമാരും പറയുന്നത്; അനുമോളും ജീവയും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുമോള്‍. ‘അഭി വെഡ്‌സ് മനു’ എന്ന കോമഡി പരമ്പരയില്‍ അനുമോളുടെയും നടന്‍ ജീവന്‍ ഗോപാലിന്റെയും കോമ്പോ ഏറെ ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുമോളും ജീവന്‍ ഗോപാലും ഇപ്പോള്‍.

നിങ്ങള്‍ നല്ല പെയറാണ് ഒന്നിച്ചു കൂടെ എന്നാണ് തങ്ങളോട് ആളുകള്‍ ചോദിക്കുന്നത്. ഇപ്പോള്‍ ജീവനെയും തന്നെയും കുറിച്ച് മാത്രമല്ല, ‘സുസു’ സീരിയലിലെ സിദ്ധാര്‍ഥിനെയും ചേര്‍ത്ത് കമന്റുകള്‍ വരാന്‍ തുടങ്ങി. അവന് 23 വയസ്സേയുള്ളൂ.

താനും അവനും വിവാഹം കഴിക്കണം എന്ന് പറഞ്ഞാണ് ആന്റിമാരും അങ്കിളുമാരും മെസേജ് അയക്കുന്നത്. ഒരു ഉദ്ഘാടനത്തിന് വേണ്ടി കിളിമാനൂര് പോയപ്പോള്‍ രണ്ടുപേജുള്ള കത്താണ് ഇത് സംബന്ധിച്ചുകൊണ്ട് തനിക്ക് കിട്ടിയത്.

”നിങ്ങള്‍ കല്യാണം കഴിച്ചു കാണാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രായവ്യത്യാസം ഒക്കെ ഞങ്ങള്‍ക്ക് അറിയാം. പക്ഷേ സച്ചിനും, അഭിഷേക് ബച്ചനും ഒക്കെ വിവാഹം കഴിച്ചല്ലേ ജീവിക്കുന്നത്..” എന്നൊക്കെയാണ് ആ കത്തില്‍ ഉണ്ടായിരുന്നത്.

Read more

തങ്കച്ചനെ തേച്ചോ എന്നൊക്കെ തന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് തന്നോട് അത് പറയുന്നത് എന്ന് മനസിലാകുന്നില്ല എന്നാണ് ജാങ്കോ സ്‌പേസ്‌ന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നത്. അതേസമയം, നിലവില്‍ സ്റ്റാര്‍ മാജിക് ഷോയും സീരിയലുകളുമായിമിനിസ്‌ക്രീനില്‍ സജീവമാണ് അനുമോള്‍.