‘ഷെഫീക്കിന്റെ സന്തോഷം’ സംവിധായകന് അനൂപ് പന്തളം തന്റെ വീട്ടിലെത്തി കരഞ്ഞു എന്ന ബാലയുടെ വാദം നിഷേധിച്ച് സംവിധായകന്. തനിക്ക് 2 ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രതിഫലം നല്കാത്തതിനാല് അണിയറപ്രവര്‍ത്തകര്‍ തന്നോട് പരാതി പറഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്.
രണ്ട് ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 40000, 50000 എന്നിങ്ങനെയാണ് ട്രാന്സാക്ഷന് നടന്നത്. അത് തന്റെ അസിസ്റ്റന്‍്സിന്റെ വേതനമാണ്. ഷെഫീക്കിന്റെ സന്തോഷത്തില്‍ താന്‍ 24 ദിവസം ജോലി ചെയ്തു. ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമ ചെയ്തത്, താന്‍ അങ്ങോട്ട് പറഞ്ഞതല്ല.
ഈ നിമിഷം ഫെയ്സ്ബുക്ക് എടുത്ത് നോക്കിയന് ഉണ്ണി മുകുന്ദന്, അനൂപ് പന്തളം, വിനോദ് മംഗലത്ത്, ക്യാമറമാന് എല്‍ദോ എല്ലാവരും തനിക്കെതിരെ തിരിഞ്ഞില്ലേ, തന്നെ ഒറ്റപ്പെടുത്തിയില്ലേ. എല്ലാവരും തന്റെ വീട്ടില്‍ രാത്രി ഒരു മണിക്ക് വന്നിരുന്നു. ഇവിടെ ഇരുന്ന് കരഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്.
Read more
എന്നാല്‍ അനൂപ് പന്തളം ഇത് നിഷേധിച്ചു. ബാല സ്നേഹമുള്ള വ്യക്തിയാണ്. എന്നാല്‍ താന്‍ പ്രതിഫലം കിട്ടിയില്ലെന്ന് കരഞ്ഞു പറഞ്ഞു എന്നത് കള്ളമാണ്. തനിക്ക് ശമ്പളം കിട്ടിയില്ല എന്ന് ബാലയോട് പറഞ്ഞിട്ടില്ല എന്നാണ് സംവിധായകന് ഒരു ചര്‍ച്ചയില്‍ പറയുന്നത്.