കോയമ്പത്തൂരിൽ പഠിച്ചതുകൊണ്ട് മാത്രം അന്യഭാഷ സിനിമകളിൽ അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ചയാളാണ് ഞാൻ: അപർണ ദാസ്

യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപർണ ദാസ്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ച അപർണ അൻവർ സാദിഖിന്റെ മനോഹരം എന്ന ചിത്രത്തിലുടെയാണ് നായികയായി മാറിയത്. മലയാളത്തിനൊപ്പം തമിഴിലും സജീവമായ അപർണ വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബീസ്റ്റിലേയ്ക്ക് എത്തിയതിനെ കുറിച്ച് അപർണ മനസ്സ് തുറന്നതാണ് ശ്രദ്ധേയമാകുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്. സിനിമ കരിയർ തുടങ്ങിയ ഘട്ടത്തിലാണ് കോവിഡിന്റെ വരവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ വെറുതേയിരിക്കേണ്ടി വന്നല്ലോ എന്ന് വലിയ വിഷമമായി മാറിയിരുന്നു.

എന്നാൽ കോവിഡ് കഴിഞ്ഞ് വീണ്ടും സിനിമ “ഓൺ ആയിത്തുടങ്ങിയ സമയത്താണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് ബീറ്റ്സ് തേടി വരുന്നത്. കോയമ്പത്തൂരിൽ പഠിച്ചത് കൊണ്ട് മാത്രം തനിക്ക് തമിഴ് അത്യാവശ്യം അറിയാമായിരുന്നു. അങ്ങനെയാണ് ബിസ്റ്റിന്റെ സംവിധായകനെ ചെന്ന് കണുന്നതും തമിഴിൽ സംസാരിച്ചതും.

അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് അന്യഭാഷയിലെ തുടക്കം. അങ്ങനെ വളരെ വലിയൊരു പ്രൊഡക്ഷൻ്‍റെ ഭാ​ഗമായിരിക്കാൻ തനിക്ക് കഴിഞ്ഞു എന്നും അവർ കൂട്ടിച്ചേർത്തു. അതുപോലെ തൻ്റെ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രവും ബീസ്റ്റും ഒരേ സമയത്താണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് അവ രണ്ടും തൻ്റെ മൂന്നാമത്തെ ചിത്രമാണ്.

Read more

തുടരെ സിനിമ കിട്ടണം എന്ന നിർബന്ധമില്ല തനിക്ക് പക്ഷേ തന്നെ ആളുകൾ ഓർക്കണം എന്ന വാശിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.