ഡബ്ല്യൂസിസിക്കെതിരെ ഒളിയമ്പുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവര്‍ത്തനം നടത്തുന്നവരല്ല ഫെഫ്ക എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഫെഫ്കയുടെ തൊഴിലാളി സംഗമത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ പരാമര്‍ശം.
കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവര്‍ത്തനം നടത്തുന്നവരല്ല ഫെഫ്ക. സ്ത്രീവിരുദ്ധമാണ് എന്ന വിമര്‍ശനം പല തവണ ഫെഫ്കയ്ക്ക് നേരേ ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയായി പറയുന്നു, സൈബര്‍ സ്പേസിന്റെ സുഖശീതളിമയില്‍ ഇരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങള്‍ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
തൊഴിലാളി സംഗമത്തില്‍ സ്ത്രീ പ്രാതിനിത്യം വര്‍ദ്ധിച്ചതിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. 2009ല്‍ നിന്ന് ഈ വര്‍ഷത്തെ തൊഴിലാളി സംഗമത്തിലേക്ക് എത്തുമ്പോള്‍ സ്ത്രീപ്രാതിനിധ്യം വലിയ തോതില്‍ വര്‍ധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീ സാന്നിധ്യമുണ്ട്.
ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും ക്വീര്‍ സമൂഹവും കറുപ്പും വെളുപ്പും എല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഇന്നലെയാണ് ഫെഫ്ക തൊഴിലാളി സംഗമം എറണാകുളത്ത് നടന്നത്.
ചടങ്ങില്‍ മോഹന്‍ലാലിന് ഫെഫ്ക അംഗത്വം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മെയ്യില്‍ ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.