വ്യക്തിപരമായും അല്ലാതെയും എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്; പക്ഷേ അയാളെ പറ്റിയും അമൃതയെ പറ്റിയും സംസാരിക്കാൻ എനിക്ക് അവകാശമില്ല; വെളിപ്പെടുത്തലുമായി ബാല

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. ഇന്റർവ്യൂകളിലും മറ്റും തന്റെ നിലപാട് എപ്പോഴും ബാല തുറന്നു സംസാരിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടൻ ബാല.

എന്നാൽ ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല മറുപടി പറയുന്നത്.

ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും എന്നാണ് ബാല പറയുന്നത്.

“എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ.

Read more

ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും അയാൾ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ബാല ഗോപി സുന്ദറിനെ കുറിച്ച് പരാമർശം നടത്തിയത്.