എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും വന്നു കൊണ്ടിരിക്കുകയാണ്: ഭാമ

കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളും കെട്ടുകഥകളും   വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.’-ഭാമ പറഞ്ഞു.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

View this post on Instagram

A post shared by Bhamaa (@bhamaa)

Read more