അഭിനയം നിര്‍ത്തിയോ? ആരാധകർക്ക് മറുപടി നൽകി ഭാമ

ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാമ. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അടുത്തിടെ ഭാമ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഒരി്ടവേളയ്ക്ക് ശേഷം ഇപ്പോഴിതാ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഭാമ.

അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തല്‍ക്കാലത്തേക്കെന്നാണ് താരം മറുപടി നല്‍കിയത്. മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ആറ് മാസമായെന്നും ഭാമ പറയുന്നു. മകളുടെ ചിത്രം പങ്കുവയ്ക്കണമെന്ന ആരാധകരുടെ ആവശ്യത്തിനും താരം മറുപടി നല്‍കി. ഉചിതമായ സമയത്ത് കുഞ്ഞിന്റെയും തന്റെ ബേബി ഷവറിന്റെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്നും ഭാമ വ്യക്തമാക്കി.

Read more

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. 2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്.