നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ; ഭാമയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ വൈറല്‍

നടി ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും മാറ്റിയതാണ് ഈ വാര്‍ത്ത പ്രചരിക്കാന്‍ പ്രധാന കാരണം.

എന്നാല്‍ ഇപ്പോഴിതാ, ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.

നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.

Read more

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് 2020 ഡിസംബറിലാണ് ദമ്പതികള്‍ക്ക് ഒരുമകള്‍ ജനിക്കുന്നത്.