എന്റെ മനഃസാക്ഷിയോട് തെറ്റ് ചെയ്യാതെയാണ് ജീവിക്കുന്നത്, ആരോപണങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല: ബിന്ദു പണിക്കര്‍

സായ്കുമാറിനൊപ്പമുള്ള ജീവിതത്തിനിടെ പലതരത്തിലുള്ള ആരോപണങ്ങള്‍ വന്നുവെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് ബിന്ദു പണിക്കര്‍. ബിജു വി നായര്‍ ആയിരുന്നു ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ്. 2003ല്‍ ആണ് ബിജു ഫിക്‌സ് വന്ന് മരിക്കുന്നത്. 2009ല്‍ ആണ് സായ്കുമാര്‍ ബിന്ദു പണിക്കരുടെ ജീവിതത്തിലേക്ക് വരുന്നത്.

ഭര്‍ത്താവ് മരിക്കുമ്പോള്‍ മകള്‍ക്ക് ആറ് വയസ്സ് മാത്രമായിരുന്നു പ്രായം. സഞ്ജയനം കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയിട്ടുണ്ട്. ആ സമയത്ത് മുന്നോട്ട് പോകാന്‍ അഭിനയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. സിനിമ ഇന്റസ്ട്രിയില്‍ നിന്നും നല്ല സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അതിനിടയിലാണ് സായ്കുമാര്‍ ജീവിതത്തിലേക്ക് വരുന്നത്. പക്ഷെ അതെ കുറിച്ച് പറയാന്‍ തനിക്ക് താത്പര്യമില്ല. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പല തരത്തിലുള്ള ആരോപണങ്ങളും വരുന്നുണ്ടായിരിക്കും. പക്ഷെ അതെന്നും തന്നെ ബാധിക്കുന്നില്ല.

ഓരോ വ്യക്തിയും കടന്നു പോകുന്ന അവസ്ഥയെ കുറിച്ചും വിഷമങ്ങളെ കുറിച്ചും കേള്‍ക്കാം എന്നല്ലാതെ ആര്‍ക്കും അത് മനസിലാക്കാനോ അനുഭവിക്കാനോ കഴിയില്ല. അങ്ങിനെ ഉള്ളപ്പോള്‍ തന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് താന്‍ പറയുന്നതില്‍ കാര്യമില്ല.

താന്‍ എന്താണ്, തന്റെ ജീവിതം എന്താണ് എന്ന് തനിക്ക് മാത്രമേ അറിയൂ. തന്നെ സംബന്ധിച്ച് മനാസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിക്കുന്നു എന്നതാണ് കാര്യം എന്നാണ് ബിന്ദു പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘റോഷാക്ക്’ സിനിമയിലൂടെ ഗംഭീര തിരിച്ചു വരവാണ് ബിന്ദു പണിക്കര്‍ നടത്തിയിരിക്കുന്നത്.

Read more

സീത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ബിന്ദു പണിക്കര്‍ വേഷമിട്ടത്. നിലവില്‍ ലണ്ടനില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് സായ്കുമാറും ബിന്ദു പണിക്കറും. ലണ്ടനില്‍ പഠിക്കുന്ന മകള്‍ കല്യാണിക്കൊപ്പമാണ് ഇരുവരും ഇപ്പോഴുള്ളത്. കല്യാണിയാണ് ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.