തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്; അനുഭവം പങ്കുവെച്ച് ബിനു അടിമാലി

മിനി സ്‌ക്രീനിന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ കലാകാരനാണ് ബിനു അടിമാലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിനു പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോഴിതാ
കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ബിനു.

‘ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സമയത്താണ് ഈ സംഭവം നടക്കുന്നത്. അതും എന്റെ നാട്ടില്‍. തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്. ഇത് പറഞ്ഞില്ലെങ്കില്‍ അത് എന്റെ മനസ്സിന് വിഷമം ആകും. നെടുങ്കണ്ടത്തുവച്ചാണ് സംഭവം നടക്കുന്നത്.

ഒരു വലിയ ഷോപ്പിംഗ് കോമ്പ്‌ലെക്‌സ്. അതിനുള്ളില്‍ മൂന്നു സ്ഥാപനം. അതാണ് ഉദ്ഘടനം ചെയ്യേണ്ടത്. അതും ഒറ്റ പേയ്മെന്റില്‍. അവര്‍ പറഞ്ഞതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ! മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരംഭം ആണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്. സംഭവം വക്രബുദ്ധിയിലൂടെ ചെയ്യുന്നതാണ്.

Read more

ഞാന്‍ കരുതി സ്വന്തം നാടല്ലേ പോട്ടെ എന്ന്. ഞാന്‍ അത് ഇങ്ങനെ എങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനം കിട്ടുകേല. ഇത് ജനങ്ങളിലേക്ക് എത്തണം അതുകൊണ്ട് പറഞ്ഞതാണ്. അവരുടെ പ്രശ്‌നങ്ങളും നമ്മുടെ പ്രശ്‌നങ്ങളും നാട്ടുകാര്‍ അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ അത് ഉദ്ഘാടനം ചെയ്തുകൊടുത്തു- ബിനു അടിമാലി പറഞ്ഞു.