താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ബിപാഷ ബസു. തനിക്ക് കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണെന്നും തന്റെ കൈയില്‍ ഒരു കുഞ്ഞിനെ കാണുന്നത് വരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുമെന്നും ബിപാഷ പറഞ്ഞു.
എന്റെ കുടുംബജീവിതം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഗര്‍ഭിണിയാണെന്നത് സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ?ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെങ്കിലും എന്റെ ശരീര ഭാരം വര്‍ദ്ധിപ്പിക്കാനും അത് ചിലപ്പോള്‍ കുറയ്ക്കാനും ചെയ്യാനുള്ള അവകാശം എനിക്കുണ്ട്’ ബിപാഷ പറഞ്ഞു.
തന്റെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും അറിയാനും ആഘോഷിക്കാനും ആരാധകര്‍ക്ക് താത്പര്യമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ പിറക്കുന്നതെന്ന് താന്‍ മനസിലാക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തന്റെ വിവാഹജീവിതത്തെ ഇത്തരം വാര്‍ത്തകള്‍ മോശമായി ബാധിക്കുന്നില്ലെന്നും ബിപാഷ വ്യക്തമാക്കി.
Read more
താന്‍ കുഞ്ഞും കുടുംബവുമായി ജീവിക്കാന്‍ തന്റെ ആരാധകര്‍ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഈ വാര്‍ത്തകളെന്നും തനിക്ക് ഒരു കുടുംബമുണ്ടായി കാണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മധുരകരമായ ഒരു കാര്യമാണെന്നും അത് സംഭവിക്കേണ്ടപ്പോള്‍ മാത്രം സംഭവിക്കുന്നതാണെന്നും നാല്‍പത്തിരണ്ടുകാരിയായ ബിപാഷ പറഞ്ഞു.